മനാമ: പത്താമത് ബഹ്റൈൻ ഇന്റർനാഷനൽ ഇ-ഗവൺമെന്റ് ഫോറം 2023ന് തിങ്കളാഴ്ച തുടക്കമാവും. ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടക്കുന്ന ഫോറത്തിൽ 12ാമത് ഇ-ഗവൺമെന്റ് എക്സലന്‍സ് അവാർഡുകൾ പ്രഖ്യാപിക്കും. ഇതോടൊപ്പം നടക്കുന്ന കോമിക്സ് ബഹ്റൈൻ ഐ.ടി എക്സിബിഷനും ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്യും. ഇതാദ്യമായാണ് അന്താരാഷ്ട്ര ട്രേഡ് ആൻഡ് എക്സിബിഷൻ കമ്പനിയുടെ കീഴിൽ ഇത്തരമൊരു എക്സിബിഷൻ സംഘടിപ്പിക്കുന്നത്. സഖീറിലെ എക്സിബിഷൻ വേൾഡിൽ നടക്കുന്ന സമ്മേളനവും എക്സിബിഷനും ബുധനാഴ്ച വരെ നീണ്ടുനിൽക്കും.
ബഹ്റൈനിലെ സർക്കാർ, സ്വകാര്യ മേഖലകളിൽനിന്നുള്ള കമ്പനികളും മന്ത്രിമാരും ഉന്നത വ്യക്തിത്വങ്ങളും സാമൂഹിക സംഘടനകളും അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വിഷയാവതാരകരും ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ്, ഐ.ടി മേഖലകളിലെ വിദഗ്ധരും ഇതിൽ പങ്കെടുക്കുകയും വിവിധ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്യും. നിർമിത ബുദ്ധിയെ കേന്ദ്രീകരിച്ചുള്ള പഠനങ്ങളും ചർച്ചകളും ഇത്തവണത്തെ ഫോറത്തെ വേറിട്ടതാക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.