മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. 2025 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസക്കാലയളവിൽ മാത്രം 80 ലക്ഷം യാത്രക്കാരാണ് വിമാനത്താവളത്തിലെ വിവിധ ടെർമിനലുകൾ ഉപയോഗിച്ചത്. ഗതാഗത-വാർത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.
ഇതേ കാലയളവിൽ 97,000ത്തിലധികം വിമാന സർവിസുകളും വിമാനത്താവളം കൈകാര്യംചെയ്തു.
ഏറ്റവും തിരക്കേറിയ മാസം ആഗസ്റ്റ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെട്ടത് ആഗസ്റ്റ് മാസത്തിലായിരുന്നു. 951,795 യാത്രക്കാരാണ് ആഗസ്റ്റിൽ യാത്ര ചെയ്തത്. ഈ മാസത്തിൽ മാത്രം 9,029 വിമാനങ്ങൾ സർവിസ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.