ആഡംബര ഇന്ത്യൻ വിവാഹങ്ങൾക്ക്​  ബഹ്​റൈൻ വേദിയാകും

മനാമ: ആഡംബര വിവാഹങ്ങൾക്ക് പേരുകേട്ട ഇന്ത്യക്കാരുടെ വിവാഹ ചടങ്ങുകൾക്ക് വേദിയാകാൻ ബഹ്റൈൻ ഒരുങ്ങുന്നു. ബഹ്റൈനെ മേഖലയിലെ പ്രധാന വിവാഹ വേദിയാക്കുക എന്ന ലക്ഷ്യമിട്ടുള്ള ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റിയുടെ (ബി.ടി.ഇ.എ) പദ്ധതി പ്രകാരം ആദ്യ ഇന്ത്യൻ വിവാഹം ഏപ്രിൽ അവസാനം നടക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇന്ത്യയെയും സൗദി അറേബ്യയെയുമാണ് ഇൗ പദ്ധതിയിൽ ബഹ്റൈൻ മുഖ്യമായും ലക്ഷ്യമിടുന്നതെന്ന് ബി.ടി.ഇ.എ ഉപദേശകൻ ഡോ.അലി ഹസൻ ഫുലാദ് പറഞ്ഞു.
ആദ്യ വിവാഹത്തിന് ഇന്ത്യയിൽ നിന്ന് 1000ത്തോളം പേർ എത്തുെമന്നാണ് കരുതുന്നതെന്ന് ബി.ടി.ഇ.എ സി.ഇ.ഒ ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ പറഞ്ഞു.  കഴിഞ്ഞ ദിവസം ബഹ്റൈൻ^ഇന്ത്യ ബിസിനസ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നടപടികളിലൂടെ ‘വിവാഹ ദ്വീപ്’ എന്ന നിലയിൽ ബഹ്റൈ​െൻറ യശസ് ഉയരുമെന്നാണ് പ്രതീക്ഷ.

News Summary - bahrain indian marriages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.