ബഹ്​​റൈൻ- ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

മ​നാ​മ: വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല​ത്തീ​ഫ്​ ബി​ൻ റാ​ശി​ദ്​ അ​ൽ സ​യാ​നി ന്യൂ​യോ​ർ​ക്കി​ൽ​വെ​ച്ച് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ 78ാമ​ത് ജ​ന​റ​ൽ അ​സം​ബ്ലി സെ​ഷ​നി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​ങ്ങ​ൾ വി​ഷ​യ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച ചെ​യ്തു. പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ലെ ബ​ഹ്‌​റൈ​നി​ന്റെ സ്ഥി​രം പ്ര​തി​നി​ധി, അം​ബാ​സ​ഡ​ർ ജ​മാ​ൽ ഫാ​രെ​സ് അ​ൽ-​റു​വാ​യ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ അ​നു​ഗ​മി​ക്കു​ന്ന പ്ര​തി​നി​ധി സം​ഘം എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Bahrain-India Foreign Ministers held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.