ബഹ്‌റൈനിൽ കിങ് ഫിഷിനെ വലയിട്ടു പിടിക്കുന്നതിന് രണ്ടു മാസത്തെ നിരോധനം

മനാമ: ബഹ്‌റൈനിൽ രാജ്യത്തെ കടൽ അതിർത്തികളിൽ വലകൾ ഉപയോഗിച്ച് കിങ് ഫിഷ് പിടിക്കുന്നതിന് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്‍റ് രണ്ടു മാസത്തെ നിരോധനം ഏർപ്പെടുത്തി. 2026 ആഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ നിരോധനം നിലവിൽ വരുന്നത്. ഈ കാലയളവിൽ ചൂണ്ടകൾ ഉപയോഗിച്ച് മാത്രമേ കിങ് ഫിഷ് പിടിക്കാൻ അനുവാദമുള്ളൂ.

സമുദ്രവിഭവങ്ങൾ സംരക്ഷിക്കുക, മത്സ്യസമ്പത്ത് നിലനിർത്തുക, സമുദ്ര പരിസ്ഥിതിയുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവയാണ് ഈ തീരുമാനത്തിന്‍റെ ലക്ഷ്യം. പ്രത്യേകിച്ചും കിങ് ഫിഷുകളുടെ പ്രജനനവും മുട്ടയിടലും നടക്കുന്ന കാലഘട്ടം മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിരോധനം ലംഘിച്ച് മീൻപിടിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, നിരോധന കാലയളവിൽ അബദ്ധത്തിൽ വലകളിൽ കിങ് ഫിഷ് അകപ്പെട്ടുപോയാൽ, മീനുകൾക്ക് പരിക്കേൽക്കാതെ അവയെ ഉടൻ തന്നെ സുരക്ഷിതമായി കടലിലേക്ക് തിരികെ വിടണമെന്നും മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Bahrain imposes two-month ban on kingfish netting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.