ചാ​മ്പ്യ​ന്മാ​രാ​യ മാ​ലി​ക് ഹോ​ക്കി ക്ല​ബ്

ബ​ഹ്റൈ​ൻ ഹോ​ക്കി ലീ​ഗ് 2025-26 മാ​ലി​ക് ഹോ​ക്കി ക്ല​ബ് ചാ​മ്പ്യ​ൻ​മാ​ർ

മ​നാ​മ: ബ​ഹ്റൈ​ൻ ഹോ​ക്കി ലീ​ഗ് സീ​സ​ൺ 2026ന് ​പ​രി​സ​മാ​പ്തി. ആ​വേ​ശ​ക​ര​മാ​യ ഒ​മ്പ​ത് മ​ത്സ​ര ദി​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ മ​ന്നേ​റി​യ മാ​ലി​ക് ഹോ​ക്കി ക്ല​ബ് ആ​ണ് ഈ ​വ​ർ​ഷ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യി കി​രീ​ടം ചൂ​ടി​യ​ത്.

സീ​സ​ണി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച മാ​ലി​ക് ക്ല​ബ് തോ​ൽ​വി അ​റി​യാ​തെ​യാ​ണ് ചാ​മ്പ്യ​ൻ പ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ക​ളി​ച്ച എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​ഴ് വി​ജ​യ​വും ഒ​രു സ​മ​നി​ല​യും ഉ​ൾ​പ്പെ​ടെ 22 പോ​യ​ന്റു​ക​ൾ നേ​ടി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ക​ടു​ത്ത പോ​രാ​ട്ടം കാ​ഴ്ച​വെ​ച്ച ഹം​ഗ്രി ഹാ​മോ​ഴ്സ് 10 പോ​യ​ന്റോ​ടെ റ​ണ്ണേ​ഴ്സ് അ​പ്പാ​യി. ഒ​മ്പ​ത് പോ​യ​ന്റു​ക​ൾ നേ​ടി​യ ഗ​ലാ​ലി ഹോ​ക്കി ക്ല​ബ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. യ​ങ്സ്റ്റാ​ർ​സ്, ബ​ഹ്റൈ​ൻ ഹോ​ക്കി ക്ല​ബ് എ​ന്നീ ടീ​മു​ക​ൾ യ​ഥാ​ക്ര​മം നാ​ലും അ​ഞ്ചും സ്ഥാ​ന​ങ്ങ​ളി​ൽ സീ​സ​ൺ പൂ​ർ​ത്തി​യാ​ക്കി. ബ​ഹ്റൈ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ കാ​യി​ക​രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഈ ​സീ​സ​ണി​ലൂ​ടെ ഉ​ണ്ടാ​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വി​ല​യി​രു​ത്തി.

Tags:    
News Summary - Bahrain Hockey League 2025-26 Maliki Hockey Club Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.