മനാമ: രാജ്യത്തെ ഹോക്കി കായികരംഗത്ത് പുതിയ ഉണർവ് നൽകിക്കൊണ്ട്, ബഹ്റൈൻ ഹോക്കി അസോസിയേഷൻ (ബി.എച്ച്.എ) ഔദ്യോഗികമായി ബഹ്റൈൻ ഹോക്കി ലീഗ് 2025-26 ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു. 6-എ-സൈഡ് ഫോർമാറ്റിലാണ് ഈ ലീഗ് കളിക്കുക.
ബഹ്റൈനിലെ മുൻനിര ടീമുകൾ മത്സരിക്കുന്ന ഈ ലീഗിന് ബി.എച്ച്.എയുടെ ടെക്നിക്കൽ, അമ്പയറിങ് കമ്മിറ്റികളാണ് മേൽനോട്ടം വഹിക്കുക. പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക, മത്സര നിലവാരം ഉയർത്തുക, കായികരംഗത്തിന്റെ വളർച്ചക്ക് ഒരു സുസ്ഥിര വേദി നൽകുക എന്നിവയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.
ബഹ്റൈൻ ഹോക്കി ലീഗ് റെഗുലേഷൻസ് 2025 അനുസരിച്ചായിരിക്കും മത്സരങ്ങൾ നടത്തുക. ഇത് സീസണിലുടനീളം സ്ഥിരതയും ന്യായമായ കളിയും ഉറപ്പാക്കും. ടീം, കളിക്കാർ എന്നിവർക്കുള്ള രജിസ്ട്രേഷൻ ഇപ്പോൾ തുറന്നിട്ടുണ്ട്.
ഒരു ക്ലബിലും അംഗമല്ലാത്ത കളിക്കാർക്ക് വരാനിരിക്കുന്ന സീസണിൽ രജിസ്റ്റർ ചെയ്ത ടീമുകളുമായി ബന്ധപ്പെടാൻ ബി.എച്ച്.എ സഹായം നൽകും. ക്ലബുകൾക്കും കളിക്കാർക്കുമുള്ള ഓൺലൈൻ രജിസ്ട്രേഷൻ www.hockey.bh എന്ന വെബ്സൈറ്റിൽ പൂർത്തിയാക്കാം.
കൂടുതൽ വിവരങ്ങൾക്കും ലീഗ് അപ്ഡേറ്റുകൾക്കുമായി ബഹ്റൈൻ ഹോക്കി അസോസിയേഷനെ സോഷ്യൽ മീഡിയയിൽ പിന്തുടരുകയോ അല്ലെങ്കിൽ താഴെ കൊടുത്ത ബന്ധപ്പെടാനുള്ള വിവരങ്ങളിൽ ബന്ധപ്പെടുകയോ ചെയ്യാം:
ഇ-മെയിൽ: info@bahrainhockey.com മൊബൈൽ: +973 33208003, 39901820, 36528755, 36610363
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.