Posted On
date_range Updated On
date_range ബഹ്റൈൻ ഗ്രാൻഡ് പ്രീ: സുരക്ഷാ ഒരുക്കം വിലയിരുത്തി
മനാമ: ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കുള്ള സുരക്ഷാ സജ്ജീകരണങ്ങൾ പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസൻ വിലയിരുത്തി.മത്സരങ്ങൾ സുഗമമായി നടത്താനുള്ള ഒരുക്കമെല്ലാം പൂർത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
മാർച്ച് 26 മുതൽ 28 വരെയാണ് ബഹ്റൈൻ ഗ്രാൻഡ് പ്രീ മത്സരങ്ങൾ. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് മുക്തരായവർക്കുമാണ് ഇത്തവണ പ്രവേശനം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.