ബ​ഹ്‌​റൈ​ൻ സെ​ന്‍റ്​ പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റ്റു​ന്നു

ബഹ്‌റൈൻ സെന്‍റ്​ പീറ്റേഴ്സ് പള്ളിയിൽ പെരുന്നാളിന് കൊടിയേറി

മ​നാ​മ: ബ​ഹ്‌​റൈ​ൻ സെ​ന്‍റ്​ പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഇ​ട​വ​ക പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ജ​ൻ പേ​ര​ക​ത്ത് കൊ​ടി ഉ​യ​ർ​ത്തി. ഇ​ട​വ​ക വൈ​സ് പ്ര​സി​ഡ​ന്‍റ്​ റോ​ബി മാ​ത്യു ഈ​പ്പ​ൻ, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജേ​ക്ക​ബ്, ട്ര​സ്റ്റി റെ​ജി വ​ർ​ഗീ​സ്, ജോ. ​സെ​ക്ര​ട്ട​റി നി​ബു കു​ര്യ​ൻ, ജോ. ​ട്ര​സ്റ്റി പോ​ൾ​സ​ൺ വ​ർ​ക്കി, മാ​നേ​ജി​ങ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ​ഫ് വ​ർ​ഗീ​സ്, ബി​ജു പി. ​കു​ര്യാ​ക്കോ​സ്, എ​ൽ​ദോ വി.​കെ, ജി​നോ സ്ക​റി​യ, ഷാ​ജു ജോ​ബ്, പി.​എം. ബൈ​ജു, എ​ക്സ് ഒ​ഫീ​ഷ്യോ ബെ​ന്നി ടി. ​ജേ​ക്ക​ബ് എ​ന്നി​വ​ർ കൊ​ടി​യേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

26ന് ​വൈ​കീ​ട്ട് 7.30ന് ​വി. കു​ർ​ബാ​ന​യും പെ​രു​ന്നാ​ൾ ദി​ന​മാ​യ ജൂ​ൺ 29ന്​ ​വൈ​കീ​ട്ട് 7.30ന് ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഇ​ട​വ​ക വി​കാ​രി ഫാ. ​റോ​ജ​ൻ രാ​ജ​ൻ പേ​ര​ക​ത്ത്, ഫാ. ​സാ​ജ​ൻ രാ​ജ​ൻ കൊ​ട്ടാ​ര​ത്തി​ൽ, ഫാ. ​നോ​ബി​ൻ തോ​മ​സ് (സെ​ന്‍റ്​ ജോ​ർ​ജ് ക്നാ​നാ​യ ച​ർ​ച്ച്, ബ​ഹ്‌​റൈ​ൻ) എ​ന്നി​വ​ർ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കും. ശ​നി, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Bahrain flagged off the feast at St. Peter's Church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.