ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ്
മനാമ: ബഹ്റൈൻ നാഷfൽ ഫാർമേഴ്സ് മാർക്കറ്റിന്റെ 13ാമത് സീസൺ ഇന്ന് ബുദൈയ ബൊട്ടാണിക്കൽ ഗാർഡനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2025 ഫെബ്രുവരി 14 വരെ നീണ്ടുനിൽക്കുന്ന ഈ വാരാന്ത്യ വിപണി എല്ലാ ശനിയാഴ്ചകളിലും രാവിലെ ഏഴ് മുതൽ രണ്ട് വരെയാണ് പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് പ്രാദേശികമായി ഉൽപ്പാദിപ്പിച്ച ഏറ്റവും പുതിയ ഉൽപന്നങ്ങൾ നേരിട്ട് വാങ്ങാനും ബഹ്റൈൻ കർഷകരെ പിന്തുണക്കാനും കഴിയുന്ന ഒരു തുറന്ന വേദി ഒരുക്കുകയാണ് വിപണിയുടെ ലക്ഷ്യം. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനും ഗാർഡനുള്ളിലെ സുഗമമായ നടത്തിപ്പിനും സംഘാടക സമിതി നിരവധി മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മേളയിൽ പുകവലി, സൈക്കിളുകൾ, പോർട്ടബിൾ അടുപ്പുകൾ, പന്തുകൾ, വളർത്തുമൃഗങ്ങൾ എന്നിവക്ക് കർശന നിരോധനമുണ്ട്. പ്രൊഫഷണൽ ഫോട്ടോഗ്രാഫിക്കായി സംഘാടകരിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണം.
യുവജനകാര്യ മന്ത്രാലയവുമായി സഹകരിച്ച് യുവ സംരംഭകരുടെ പ്രോജക്റ്റുകളും വിപണിയിൽ പങ്കെടുക്കുന്നുണ്ട്. ഈ വർഷത്തെ വിപണിയിൽ 32 ബഹ്റൈൻ കർഷകർ, ഏഴ് തേനീച്ച വളർത്തുന്നവർ, നാല് ഈന്തപ്പഴ ഉൽപാദകർ, ആറ് നഴ്സറി ഉടമകൾ, നാല് കാർഷിക കമ്പനികൾ എന്നിവർക്ക് പുറമെ ഹോം ബിസിനസുകൾ, കരകൗശല തൊഴിലാളികൾ, റസ്റ്റാറന്റുകൾ, കഫേകൾ എന്നിവയും പങ്കെടുക്കുന്നുണ്ട്.
അതിമനോഹരമായ ഉൽപ്പന്നങ്ങൾ, കുടുംബ സൗഹൃദ അന്തരീക്ഷം, പ്രായോഗിക പഠനാനുഭവങ്ങൾ എന്നിവ കാരണം ബഹ്റൈനിലെ കുടുംബങ്ങൾക്കും ജിസിസി രാജ്യങ്ങളിലെ സന്ദർശകർക്കും ഇടയിൽ ഈ വിപണിക്ക് വർഷം തോറും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.