Posted On
date_range Updated On
date_range നേപ്പാളിന് ഐക്യദാർഢ്യവുമായി ബഹ്‌റൈൻ
മനാമ: കനത്ത നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായ പ്രകൃതിദുരന്തത്തിൽ നേപ്പാളിനോടുള്ള അനുശോചനവും ഐക്യദാർഢ്യവും അറിയിച്ച് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം. അപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും, ആളുകളെ കാണാതാവുകയും, വ്യാപകമായി അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബഹ്‌റൈൻ പിന്തുണയുമായി എത്തിയത്.
ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും നേപ്പാൾ സർക്കാരിനും ജനങ്ങൾക്കും ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.