ഇന്ത്യൻ സ്‌കൂൾ യുവജനോത്സവത്തിന് നിറപ്പകിട്ടാർന്ന തുടക്കം
മനാമ: ഇന്ത്യൻ സ്കൂൾ വാർഷിക യുവജനോത്സവമായ 'തരംഗ് 2026'-ന്റെ സ്റ്റേജ് മത്സരങ്ങൾക്ക് സ്കൂളിന്റെ ഈസ ടൗൺ കാമ്പസിൽ ആവേശകരമായ തുടക്കമായി. സർഗ്ഗാത്മകതയുടെയും സംസ്കാരത്തിന്റെയും ആരോഗ്യകരമായ മത്സരത്തിന്റെയും ആഘോഷമായ മേള സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
നേഹ സാറ ഡിജു, തൻസിയ എൽസ സോൻസി എന്നിവർ അവതാരകരായിരുന്നു.നാടോടി നൃത്തം, സംഘഗാനം, പ്രസംഗം, മൈം തുടങ്ങിയ മത്സരങ്ങൾ ആദ്യ ദിനത്തിൽ നടന്നു. 120 സ്റ്റേജ് ഇനങ്ങളിലായി 4,000-ത്തിലധികം വിദ്യാർത്ഥികളും, സ്റ്റേജ് ഇതര മത്സരങ്ങളിലായി 7,000 വിദ്യാർത്ഥികളും പങ്കെടുക്കുന്ന 'തരംഗ്', ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
സമാപന ചടങ്ങ് പിന്നീട് നടക്കും. മികച്ച വ്യക്തിഗത-ടീം പ്രകടനങ്ങളെ ആദരിച്ചുകൊണ്ട്, 'കലാശ്രീ', 'കലാരത്ന' പുരസ്കാരങ്ങളും 'ഹൗസ് സ്റ്റാർ', 'ഗ്രൂപ്പ് ചാമ്പ്യൻ', 'ഹൗസ് ചാമ്പ്യൻ' പുരസ്കാരങ്ങളും സമാപന ചടങ്ങിൽ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.