സഹപ്രവർത്തകനെ കാറിടിപ്പിച്ച് കൊന്നു; ഇന്ത്യൻ പ്രവാസി അറസ്റ്റിൽ

മനാമ: ബഹ്‌റൈനിലെ സൽമാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ 33 വയസ്സുള്ള സഹപ്രവർത്തകനായ ഇന്ത്യക്കാരനെ കൊലപ്പെടുത്തിയ കേസിൽ 40 കാരനായ മറ്റൊരു ഇന്ത്യൻ പ്രവാസി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഒക്ടോബർ 8-നായിരുന്നു സംഭവം. മുൻകൂട്ടി ആസൂത്രണം ചെയ്ത ശേഷം മറ്റ് ചിലരുടെ സഹായത്തോടെ കൊല്ലപ്പെട്ടയാളുടെ വാഹനം തടഞ്ഞുനിർത്തുകയും, തുടർന്ന് ഇയാളെ പുറത്തിറക്കി വാഹനമിടിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മറ്റ് ചിലരെയും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് നടത്തിയ അന്വേഷണത്തിലും തെളിവ് ശേഖരണത്തിലുമാണ് പ്രധാന പ്രതിയെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും സാധിച്ചത്. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - Indian expatriate arrested for running over and killing colleague with car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.