ബഹ്‌റൈൻ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചസ് ചുമതലയേൽക്കും
മനാമ: ബഹ്‌റൈൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി പ്രമുഖ സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചസുമായി കരാറിലെത്തിയതായി ബഹ്‌റൈൻ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന നവംബറിലെ ഫിഫ വിൻഡോ കാലയളവിൽ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.
അന്താരാഷ്ട്ര തലത്തിലും ഏഷ്യൻ ഫുട്ബോളിലും വലിയ പരിചയസമ്പത്തുള്ള സാഞ്ചസിന്റെ വരവ് ബഹ്‌റൈൻ ഫുട്ബോളിന് വലിയ കരുത്താകും. 2014-ൽ ഖത്തർ അണ്ടർ 19 ടീമിനെ ഏഷ്യൻ ചാമനാമ: ബഹ്‌റൈൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി പ്രമുഖ സ്പാനിഷ് കോച്ച് ഫെലിക്സ് സാഞ്ചസുമായി കരാറിലെത്തിയതായി ബഹ്‌റൈൻ ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന നവംബറിലെ ഫിഫ വിൻഡോ കാലയളവിൽ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.
അന്താരാഷ്ട്ര തലത്തിലും ഏഷ്യൻ ഫുട്ബോളിലും വലിയ പരിചയസമ്പത്തുള്ള സാഞ്ചസിന്റെ വരവ് ബഹ്‌റൈൻ ഫുട്ബോളിന് വലിയ കരുത്താകും. 2014-ൽ ഖത്തർ അണ്ടർ 19 ടീമിനെ ഏഷ്യൻ ചാമ്പ്യന്മാരാക്കിയ അദ്ദേഹം, 2019-ൽ ഖത്തർ ദേശീയ ടീമിന് ചരിത്രത്തിലാദ്യമായി ഏഷ്യൻ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു. 2022 ലോകകപ്പിൽ ഖത്തർ ടീമിനെയും തുടർന്ന് ഇക്വഡോർ ദേശീയ ടീമിനെയും പരിശീലിപ്പിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 2027-ലെ ഏഷ്യൻ കപ്പ് മത്സരങ്ങളും 2030-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുമാണ് സാഞ്ചസിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.മ്പ്യന്മാരാക്കിയ അദ്ദേഹം, 2019-ൽ ഖത്തർ ദേശീയ ടീമിന് ചരിത്രത്തിലാദ്യമായി ഏഷ്യൻ കപ്പ് കിരീടം നേടിക്കൊടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു. 2022 ലോകകപ്പിൽ ഖത്തർ ടീമിനെയും തുടർന്ന് ഇക്വഡോർ ദേശീയ ടീമിനെയും പരിശീലിപ്പിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 2027-ലെ ഏഷ്യൻ കപ്പ് മത്സരങ്ങളും 2030-ലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുമാണ് സാഞ്ചസിന് മുന്നിലുള്ള പ്രധാന വെല്ലുവിളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.