ഒമാനിലെ പ്രമുഖ ബ്രാൻഡ് ‘ഹോം നീഡ്സു’മായി കൈകോർത്ത് ഇ.ബി.ആർ ആൻഡ് കോ.
മനാമ: ഒമാനിലെ പ്രമുഖ പ്ലാസ്റ്റിക്, തെർമോവെയർ ഉൽപന്ന നിർമാതാക്കളായ ബിൻ അഹ്മദ് എന്റർപ്രൈസസുമായി സഹകരിച്ച് പ്രമുഖ ട്രേഡിങ് കമ്പനിയായ ഇ.ബി.ആർ ആൻഡ് കോ (EBR & Co.) ഒമാനിൽ നിന്നുള്ള ഗുണമേന്മയുള്ള ഗാർഹിക ഉൽപ്പന്നങ്ങൾക്ക് ബഹ്‌റൈൻ വിപണിയിൽ കൂടുതൽ പ്രചാരം നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
‘മേഡ് ഇൻ ജി.സി.സി എക്സ്പോ’യിൽ വെച്ചാണ് ഇരു കമ്പനികളും ഔദ്യോഗികമായി കരാറൊപ്പിട്ടത്. 1994 മുതൽ പ്രവർത്തിക്കുന്ന ബിൻ അഹ്മദ് എന്റർപ്രൈസസിന്റെ ‘ഹോം നീഡ്സ്’ (Home Needs) ബ്രാൻഡിലുള്ള ഉൽപ്പന്നങ്ങളാണ് ഇ.ബി.ആർ ആൻഡ് കോ. വഴി വിപണിയിലെത്തുന്നത്. വിർജിൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമിക്കുന്ന ഫർണിച്ചറുകൾ, ഔട്ട്‌ഡോർ ഫർണിച്ചറുകൾ, പ്ലാന്റർ പോട്ടുകൾ തുടങ്ങി നിരവധി ഗാർഹിക ഉൽപ്പന്നങ്ങളാണ് കമ്പനി പുറത്തിറക്കുന്നത്.
ഗുണനിലവാരത്തിനും ആകർഷകമായ വിലയ്ക്കും പ്രാധാന്യം നൽകുന്ന ഉൽപ്പന്നങ്ങൾ ബഹ്‌റൈനിലെ ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുകയാണ് കമ്പനികളുടെ ലക്ഷ്യം. വീടുകൾക്കും ഔട്ട്‌ഡോർ ആവശ്യങ്ങൾക്കും അനുയോജ്യമായ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളുന്ന ഹോം നീഡ്സ് ശ്രേണി, ഗാർഹിക ഉൽപ്പന്ന വിപണിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
2022 മുതൽ ബഹ്റൈൻ വിപണിയിൽ ഹോം നീഡ്സ് പ്രൊഡക്ടുകൾ സപ്ലൈ ചെയ്തുവരുന്ന ഇ.ബി.ആർ ആൻഡ് കോ.യുടെ വിതരണ ശൃംഖലയിലൂടെ രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലും പരമ്പരാഗത, ആധുനിക റീട്ടെയിൽ വിപണികളിലും ഇവ ലഭ്യമാണ്. ഒമാനും ബഹ്‌റൈനും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനും ഗുണമേന്മയുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് ഗൾഫ് വിപണിയിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനും ഇത്തരം സഹകരണങ്ങൾ സഹായകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.