എസ്.എൻ.സി.എസ് നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി; ഒക്ടോബർ 21ന് വിദ്യാരംഭം

മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയിൽ (എസ്.എൻ.സി.എസ് ) ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ യൂനേക്കോ കമ്പനി മേധാവി ജയശങ്കർ വിശ്വനാഥൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പ്രകാശ് കെ. പി. സ്വാഗതവും, എജുക്കേഷൻ സെക്രട്ടറി സുധ സുനിൽ ചടങ്ങിന് നന്ദിയും രേഖപ്പെടുത്തി. സന്ധ്യ ബിലോജ് ആയിരുന്നു പരിപാടിയുടെ മുഖ്യ അവതാരക. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 21 ബുധനാഴ്ച വിജയദശമി നാളിൽ വിദ്യാരംഭ ചടങ്ങുകൾ സംഘടിപ്പിക്കും. അന്നേ ദിവസം പ്രദീപ് പുറവങ്കര കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്നു നൽകും.   

Tags:    
News Summary - Navratri celebrations commence at SNCS; Vidyarambham on October 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.