മനാമ: ഇറാന്‍റെ ഖത്തർ ആക്രമണത്തെതുടർന്ന് ഖത്തർ അമീറുമായി സംസാരിച്ച് ഹമദ് രാജാവ്. ആക്രമണത്തെ ശക്തമായി അപലപിച്ച ഹമദ് രാജാവ് രാജ്യത്തിന്‍റെ പൂർണ ഐക്യദാർഢ്യവും പിന്തുണയും അറിയിച്ചു.
ഖത്തറിന്റെ പരമാധികാരത്തിന്റെയും വ്യോമാതിർത്തിയുടെയും നഗ്നമായ ലംഘനമാണിതെന്നും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും വ്യക്തമായ ലംഘനമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
ഖത്തറിനൊപ്പം ഉറച്ച് നിൽക്കുമെന്നും ഖത്തർ സ്വീകരിക്കുന്ന ഏതൊരു നിലപാടിനും ആവശ്യമായ പിന്തുണ നൽകാൻ ബഹ്റൈൻ തയ്യാറാണെന്നും ഹമദ് രാജാവ് ഉറപ്പ് നൽകി. ഇത്തരം ലംഘനങ്ങൾ നേരിടുമ്പോൾ ജി.സി.സി രാജ്യങ്ങൾ ഏകീകൃത നിലപാട് സ്വീകരിക്കേണ്ട ആവശ്യവും അദ്ദേഹം വ്യക്തമാക്കി. തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും ഹമദ് രാജാവ് ഊന്നിപ്പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.