മനാമ: തണൽ ‘കിഡ്‌നി കെയർ എക്സിബിഷെൻറ’ പരിസമാപ്തിക്ക് ശേഷം അംഗങ്ങൾ അദ്‌ലിയ ഫുഡ് വേൾഡ് റസ്റ്റോറൻറിൽ നടത്തിയ കുടുംബസംഗമത്തിൽ നിരവധി പേർ പെങ്കടുത്തു. ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ റസാഖ് മൂഴിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റഷീദ് മാഹി സ്വാഗതമാശംസിച്ചു. എക്സിബിഷൻ കമ്മിറ്റി മുഖ്യ രക്ഷാധികാരി സോമൻ ബേബി, ചോയ്സ് കൺസൾട്ടൻസി ഡയരക്ടർ ജോർജ് മാത്യു, കമ്മിറ്റി ജനറൽ കൺവീനർ റഫീഖ് അബ്ദുല്ല, അജയ് കൃഷ്ണൻ, സുബൈർ കണ്ണൂർ, അജിത്ത് കണ്ണൂർ, എ.പി.ഫൈസൽ, കെ.ആർ.ചന്ദ്രൻ, ബാബു മാഹി, ലത്തീഫ് ആയഞ്ചേരി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വിതരണം ചെയ്തു. ഇബ്രാഹിം ഹസൻ പുറക്കാട്ടിരി നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.