മനാമ: ഖത്തറിന്റെ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ വിയോഗത്തെത്തുടർന്ന് ബഹ്‌റൈനിൽ നാല് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഹമദ് രാജാവിന്‍റെ നിർദ്ദേശപ്രകാരം റോയൽ കോർട്ട് ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
ഇന്ന് ഞായറാഴ്ച മുതൽ ആരംഭിക്കുന്ന ദുഃഖാചരണ ദിനങ്ങളിൽ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടുമെന്നും റോയൽ കോർട്ട് വ്യക്തമാക്കി. ആധുനിക ഖത്തറിന്റെ ശില്പികളിൽ ഒരാളും ദീർഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്ന ശൈഖ് ഹമദിന്റെ നിര്യാണത്തിൽ രാജ്യം ഒന്നടങ്കം ദുഃഖം പങ്കിടുന്നു.
ഖത്തറിലെ ഭരണകൂടത്തിനും അൽഥാനി രാജകുടുംബാംഗങ്ങൾക്കും ജനങ്ങൾക്കും നേരത്തെ തന്നെ ബഹ്‌റൈൻ രാജാവ് തന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അയൽരാജ്യമായ ഖത്തറുമായി ബഹ്‌റൈൻ പുലർത്തുന്ന ആത്മബന്ധത്തിന്റെ പ്രതീകം കൂടിയാണ് ഈ ഔദ്യോഗിക ദുഃഖാചരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.