Posted On
date_range Updated On
date_range ബഹ്റൈനിലേക്ക് വരുന്നവർക്ക് ഇനി അഞ്ചാം ദിവസവും കോവിഡ് പരിശോധന
മനാമ: ആഗസ്റ്റ് 29 മുതൽ ബഹ്റൈനിലേക്ക് വരുന്നവർ അഞ്ചാം ദിവസവും കോവിഡ് പി.സി.ആർ പരിശോധന നടത്തണം. ഇതുവരെ വിമാനത്താവളത്തിൽ എത്തുേമ്പാഴും തുടർന്ന് 10ാം ദിവസവുമാണ് പരിശോധന നടത്തേണ്ടിയിരുന്നത്. കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയുടെ നിർദേശപ്രകാരം സിവിൽ ഏവിയേഷൻ അഫയേഴ്സാണ് തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യ ഉൾപ്പെടെയുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ തുടരും. റെഡ്ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക എല്ലാ മാസവും പുതുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനാണ് ഇനി പട്ടിക പുതുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.