മനാമ: ഈജിപ്തിലെ മട്രൂഹ് പ്രവിശ്യയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ നിരവധി പേർ മരിക്കുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ബഹ്‌റൈൻ അനുശോചനം അറിയിച്ചു. ഈജിപ്ഷ്യൻ നേതൃത്വത്തോടും, സർക്കാരിനോടും, ജനങ്ങളോടും രാജ്യം അഗാധമായ ദുഃഖവും ഐക്യദാർഢ്യവും രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു. ശനിയാഴ്ച മട്രൂഹിൽ നിന്ന് കയ്‌റോയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് പാളം തെറ്റിയത്. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 94 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഈജിപ്ഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
അപകടകാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. കാലപ്പഴക്കം ചെന്ന റെയിൽവേ സംവിധാനവും മോശം മാനേജ്‌മെന്റും കാരണം ഈജിപ്തിൽ ട്രെയിൻ അപകടങ്ങൾ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.