Posted On
date_range Updated On
date_range റഷ്യയിലെ തീവ്രവാദി ആക്രമണത്തെ ബഹ്റൈൻ അപലപിച്ചു
മനാമ: റഷ്യയിലെ ദാഗിസ്താൻ പ്രവിശ്യയിലുണ്ടായ തീവ്രവാദി ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ക്രിസ്ത്യൻ ഓർത്തഡോക്സ് ചർച്ച്, ജൂതദേവാലയം എന്നിവക്ക് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ സിവിലിയന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുകയുണ്ടായി.
തീവ്രവാദത്തെ അമർച്ച ചെയ്യാനും രാജ്യത്ത് സമാധാനം സ്ഥാപിക്കാനും റഷ്യൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.