മനാമ: ഫലസ്തീനിലെ ജനീൻ പ്രവിശ്യയിലുള്ള അഭയാർഥി ക്യാമ്പുകൾക്കുനേരെ അക്രമണം നടത്തിയ ഇസ്രായേൽ നടപടിയെ ബഹ്റൈൻ ശക്തമായി അപലപിച്ചു. സംഭവത്തിൽ ഏതാനും പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ഫലസ്തീനികളുടെ അവകാശങ്ങൾ കവർന്നെടുക്കുകയും അവർക്കുനേരെ മനുഷ്യത്വരഹിതമായ ആക്രമണം അഴിച്ചുവിടുകയും ചെയ്യുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും മനുഷ്യത്വത്തിനും നിരക്കാത്തതാണെന്ന് വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ സമാധാനം സാധ്യമാക്കുന്നതിന് ദ്വിരാഷ്ട്ര ഫോർമുലയാണ് പരിഹാരമെന്നും പ്രസ്താവനയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.