മനാമ: ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ മുപ്പത്തിയൊന്നാമത് ഭരണസമിതി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട നബീൽ ഖാലിദ് കാനുവിനെയും മറ്റ് ഭരണസമിതി അംഗങ്ങളെയും അഭിനന്ദിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും.
രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിലും പുരോഗതിയിലും ചേംബർ ഓഫ് കൊമേഴ്‌സ് വഹിക്കുന്ന നിർണായക പങ്കിനെ ഇരുവരും പ്രകീർത്തിച്ചു. പുതിയ നേതൃത്വത്തിന് കീഴിൽ ചേംബറിന്‍റെ പ്രവർത്തനം കൂടുതൽ കരുത്താർജ്ജിക്കുമെന്നും രാജ്യത്തെ വ്യാപാര-വ്യവസായ മേഖലകൾക്ക് ഇത് വലിയ ഊർജ്ജം പകരുമെന്നും ഹമജ് രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു.
86 വർഷത്തിലധികം പഴക്കമുള്ള, മേഖലയിലെ തന്നെ ഏറ്റവും പാരമ്പര്യമുള്ള വ്യാപാര സംഘടനകളിലൊന്നാണ് ബഹ്‌റൈൻ ചേംബർ. പ്രാദേശികമായും അന്തർദ്ദേശീയമായും ബഹ്‌റൈന്‍റെ സാമ്പത്തിക സ്ഥാനം ഉറപ്പിക്കുന്നതിൽ സംഘടന വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു.
നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കുന്നതിലും രാജ്യത്തെ വാണിജ്യ മുന്നേറ്റത്തിലും അവർ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. പുതിയ സമിതിക്ക് എല്ലാവിധ വിജയങ്ങളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.