പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ച് ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ തി​യ​റ്റ​ർ

ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ തി​യ​റ്റ​ർ 10ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. അ​റ​ബ്​ സാം​സ്കാ​രി​ക ലോ​ക​ത്തി​​ന്‍റെ ത​ല​സ്ഥാ​ന​മാ​യ മ​നാ​മ​ക്ക്​ തി​ല​ക​ക്കു​റി​യാ​യി സ്ഥാ​പി​ത​മാ​യ നാ​ഷ​ന​ൽ തി​യ​റ്റ​ർ 2012 ന​വം​ബ​ർ 12നാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്കാ​ണ്​ നാ​ഷ​ന​ൽ തി​യ​റ്റ​ർ വേ​ദി​യാ​യ​ത്. 1001 രാ​വു​ക​ൾ എ​ന്ന അ​റേ​ബ്യ​ൻ ക​ഥ​ക​ളി​ൽ​നി​ന്ന്​ പ്ര​ചോ​ദ​ന​മു​ൾ​ക്കൊ​ണ്ടാ​ണ്​ തി​യ​റ്റ​റി​ലെ മ​രം പൊ​തി​ഞ്ഞ അ​കം ഭി​ത്തി​ക​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​റ​ബ്​ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ തി​യ​റ്റ​റു​ക​ളി​ൽ ഒ​ന്നാ​ണെ​ന്ന സ​വി​ശേ​ഷ​ത​യും​ ബ​ഹ്​​റൈ​ൻ നാ​ഷ​ന​ൽ തി​യ​റ്റ​റി​നു​ണ്ട്. ഈ​ജി​പ്തി​ലെ കൈ​​റോ ഓ​പ​റ ഹൗ​സ്, ഒ​മാ​നി​ലെ റോ​യ​ൽ ഓ​പ​റ ഹൗ​സ്​ മ​സ്ക​ത്ത്​ എ​ന്നി​വ ക​ഴി​ഞ്ഞാ​ൽ അ​റ​ബ്​ ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഓ​പ​റ ഹൗ​സ് എ​ന്ന നി​ല​യി​ലും തി​യ​റ്റ​ർ പ്ര​ശ​സ്തി നേ​ടി.

Tags:    
News Summary - Bahrain celebreted tenth anniversary of National Theatre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.