മനാമ: ജനീവയിലെ യു.എൻ ആസ്ഥാനത്തുചേർന്ന മനുഷ്യാവകാശ സമിതിയുടെ 56ാമത് ജനറൽ കൗൺസിൽ യോഗത്തിൽ ബഹ്റൈൻ പങ്കാളിയായി.
ബഹ്റൈൻ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷനെ പ്രതിനിധാനംചെയ്ത് പരാതി പരിഹാര സമിതി ചെയർപേഴ്സൻ റൗദ സൽമാൻ, ഓംബുഡ്സ്മാൻ സമിതിയംഗം അഹ്മദ് സബാഹ് അസ്സുലൂം എന്നിവരാണ് പങ്കെടുത്തത്.
എല്ലാ വർഷവും ജൂൺ 24 അന്താരാഷ്ട്ര വനിതാ നയതന്ത്ര ശാക്തീകരണ ദിനത്തോടനുബന്ധിച്ചാണ് യോഗം ചേർന്നത്. നൂറ്റാണ്ടുകളായി നയതന്ത്ര മേഖലയിൽ സ്ത്രീകൾ കൈവരിച്ച നേട്ടവും മുന്നേറ്റവും യോഗം വിലയിരുത്തി. യു.എന്നിന്റെ വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളിലും സ്ത്രീകൾ ഏറെ മുന്നിലാണെന്നും വരും വർഷങ്ങളിൽ കൂടുതൽ മുന്നേറ്റം കൈവരിക്കാൻ അവർക്ക് സാധിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.