കോവിഡ് 19 നേരിടുന്നതിന് സര്‍ക്കാരി​െൻറ പ്രവര്‍ത്തനം ശക്തം –മന്ത്രിസഭ

മനാമ: കോവിഡ് 19 മഹാമാരി നേരിടുന്നതിന് സര്‍ക്കാരി​​​െൻറ പ്രവര്‍ത്തനം ശക്തമാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ വീഡിയോ കോൺഫറന്‍സ് വഴി നടന്ന കാബിനറ്റ് യോഗത്തില്‍ കോവിഡ് വ്യാപനത്തെക്കുറിച്ചും പ്രതിരോധത്തിന് സ്വീകരിച്ച ു കൊണ്ടിരിക്കുന്ന രീതികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. 

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരം പ്രത്യേകമായ ഈ സാഹചര്യം നേരിടുന്നതിന് മന്ത്രാലയങ്ങളും സര്‍ക്കാര്‍ അതോറിറ്റികളും ഉണര്‍ന്ന് പ്രവര്‍ത്തിച്ചതായി യോഗം വിലയിരുത്തി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള കോവിഡ് പ്രതിരോധ സമിതിയുടെ പ്രവര്‍ത്തനങ്ങളും വിവിധ വിഭാഗങ്ങളുമായുള്ള ഏകോപനവും മികവ് പുലര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലുണ്ടായ പുരോഗതി കോവിഡ് 19 നേരിടുന്നതില്‍ വലിയ വിജയം കൈവരിച്ചിട്ടുണ്ടെന്നും കാബിനറ്റ് വിലയിരുത്തി. 

ടൂബ്ളിയിലെ മലിന ജല ശുചീകരണത്തി​​െൻറ ശരിയായ പ്രവര്‍ത്തനം ഉറപ്പാക്കാനും പ്രദേശത്ത് ശുദ്ധ വായു ഉറപ്പാക്കാനും നടപടിയെടുക്കും. അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കുന്നതിന് പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സിലിന് നിര്‍ദേശം നല്‍കി. ചില പ്രദേശങ്ങളിലെ റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട് പഠന റിപ്പോര്‍ട്ട് തയാറാക്കുന്നതിന് പൊതുമരാമത്ത് മുനസിപ്പല്‍, നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ പ്രധാനമന്ത്രി ചുമതലപ്പെടുത്തി. 

ഗുണനിലവാരം കുറഞ്ഞ ഇലക്ട്രിക് ഉപകരണങ്ങള്‍ വില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാനുള്ള വാണിജ്യ വ്യവസായ ടൂറിസം മന്ത്രാലയത്തി​​െൻറ നിര്‍ദേശത്തിന് അംഗീകാരമായി. സ്വദേശികള്‍ മാത്രം താമസിക്കുന്ന പ്രദേശങ്ങളില്‍ വിദേശ ബാച്ചിലേഴ്സ് അക്കമഡേഷന്‍ വ്യാപകമാകുന്നത് തടയാനുള്ള നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. 

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.