വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പണം പിന്‍വലിക്കല്‍: പ്രതിക്ക് തടവ്

മനാമ: വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ച കേസിലെ പ്രതിക്ക് ഏഴ് വര്‍ഷം തടവിന് ഒന്നാം ഹൈ ക്രിമി നല്‍ കോടതി വിധിച്ചു. ചൈനീസ് പൗരനാണ് വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചത്. പ്രതിക്ക് 10,000 ദിനാര ്‍ പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം നാട് കടത്താനും വിധിയുണ്ട്. രാജ്യത്തെ ഒരു ബാങ്കാണ് അവരുടെ എ.ടി.എമ്മില്‍ നിന്നും വ്യാജ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പണം പിന്‍വലിച്ചതായി കണ്ടത്തെുകയും പരാതി നല്‍കുകയും ചെയ്തത്.

ചൈനീസ് ബാങ്കി​​​െൻറ കാര്‍ഡാണ് ഇതിനായി പ്രതി ഉപയോഗപ്പെടുത്തിയത്. ഇയാളുടെ താമസ സ്ഥലം പൊലീസ് പരിശോധിക്കുകയും ലാപ്ടോപ്, കാര്‍ഡ് റീഡര്‍, വ്യാജ ക്രെഡിറ്റ് കാര്‍ഡുകള്‍, ബഹ്റൈന്‍ ദീനാര്‍, യു.എ.ഇ ദിര്‍ഹം എന്നിവയും കണ്ടെടുത്തിട്ടുണ്ട്.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.