?????? ?????? ????? ?????????????? ???????? ???????? ??????????? ???? ??????? ???????? ??.????????????? ??????????????

ഓണം മലയാളികളുടെ വികാരം -സ്​പീക്കർ പി. ശ്രീരാമകൃഷ്​ണൻ

മനാമ: ഒാണം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ആഘോഷം മാത്രമല്ലെന്നും ആചാരവും വികാരവും ആണെന്ന്​ കേരള നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷത്തി​​െൻറ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച്​ സംസാരിക ്കുകയായിരുന്നു അദ്ദേഹം. ഒത്തിരി ആചാരങ്ങൾ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്​. എന്നാൽ എല്ലാ ആചാരങ്ങളും മാറി മറിഞ്ഞുക്കൊണ്ടിരിക്കുന്നു. എന്നാൽ ഒാണം എന്ന ആചാരം കാലത്തി​​െൻറയും ചരിത്രത്തി​​െൻറയും ഒഴുക്കിനെ മറികടന്ന്​ എല്ലാക്കാലത്തും മലയാളിയുടെ ആഘോഷമായി നിലനിൽക്കുന്നു.

അതിന്​ പിന്നിൽ ഒാണം മുന്നോട്ടുവക്കുന്ന സാമൂഹിക സ്വപ്​നമാണെന്നും അദ്ദേഹം പറഞ്ഞു. മലയാളി ഇന്ന്​ ലോക പൗരനായിരിക്കുന്നു. കേരളത്തിൽ ഒതുക്കാൻ കഴിയാത്ത തരത്തിൽ മലയാളി ലോകത്തി​​െൻറ വിവിധ മേഖലകളിൽ എത്തപ്പെട്ടിരിക്കുന്നു. അതിനാലാണ്​ കേരള ഗവൺമ​െൻറ്​ ലോകത്തുനിന്നുള്ള വിവിധ മലയാളി സമൂഹത്തെ ഒരുകുടക്കീഴിൽ ആക്കാൻ ലോക കേരള സഭ രൂപവത്​ക്കരിച്ചത്​. തുടക്കത്തി​​െൻറതായ ബാലാരിഷ്​ടതകളും പ്രശ്​നങ്ങളും ഉണ്ടെങ്കിലും പ്രവാസികളെ സംബന്​ധിച്ചിടത്തോളം ലോക കേരളസഭ ഒരു അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. ബഹ്​റൈൻ കേരളീയ സമാജത്തിൽ ഒാണാഘോഷ പരിപാടിയിൽ പ​െങ്കടുക്കാൻ കഴിഞ്ഞത്​ ജീവിതത്തിലെ അസുലഭ മുഹൂർത്തമായി കാണുന്നുവെന്നും സ്​പീക്കർ കൂട്ടിച്ചേർത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.