??.??.?? ???????? ??????? ???????????????? ?????????????????

ജി.സി.സി കാര്‍ഷിക അണ്ടര്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി

മനാമ: ജി.സി.സി കാര്‍ഷിക അണ്ടര്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ബഹ്റൈന്‍ പങ്കാളിയായി. പൊതുമരാമത്ത്^മുനിസിപ്പൽ^ നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ കാര്‍ഷിക-സമുദ്ര സമ്പദ് വിഭാഗം അണ്ടര്‍ സെക്രട്ടറി ഡോ. നബീല്‍ മുഹമ്മദ് അബുല് ‍ ഫത്ഹ് ആണ് 27 ാമത് അജണ്ട സെറ്റിങ് മീറ്റിങില്‍ പങ്കാളിയായത്.

ഒമാനില്‍ നടന്ന സമ്മേളനത്തില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചക്ക് ജി.സി.സി രാഷ്​ട്രങ്ങള്‍ കുറേക്കൂടി ചടുലമായ നീക്കങ്ങള്‍ നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാര്‍ഷിക സമ്പത്ത്, മല്‍സ്യ സമ്പത്ത് എന്നിവയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഓരോ രാജ്യവും തങ്ങള്‍ നേടിയെടുത്ത അനുഭവ സമ്പത്ത് മറ്റ് രാജ്യങ്ങള്‍ക്ക് കൈമാറുന്നത് ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭക്ഷ്യ സുരക്ഷ നേടിയെടുക്കുന്നതിന് വേണ്ടി ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്കും രൂപകല്‍പന നടത്തേണ്ടതുണ്ട്. സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഇതിന് അത്യന്താപേക്ഷിതമാണ്. ഇക്കാര്യത്തില്‍ ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളും ആവിഷ്കരിച്ച പദ്ധതികളും അദ്ദേഹം വിശദീകരിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.