????.??.????.? ???? ??????????????? ???? ????? ????????? ???? ???????? ??.???? ?????????? ?????? ????????????? ?????????? ??????????? ??.???? ????? ??????????? ???? ???????????????? ??????? ????????????????????????

മനുഷ്യക്കടത്ത് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യു.എന്നുമായി സഹകരിക്കും

മനാമ: മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ യുഎന്നുമായി വിവിധ തലങ്ങളില്‍ സഹകരിക്കാന്‍ ബഹ്റൈന്‍ ഒര ുക്കമാണെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്സി വ്യക്തമാക്കി. കഴിഞ്ഞ ദിവസം വി യന്നയില്‍ യു.എന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും വിയന്നയിലെ യൂറോപ്യന്‍ യു.എന്‍ ഓഫീസ് ഡയറക്ടറുമായ യുറി ഫെഡോറ്റോവുമായി നടത്തിയ കൂടിക്കാഴ്​ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും യു.എന്നുമായി നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ചര്‍ച്ച ചെയ്യുകയും ചെയ്​തു.

മനുഷ്യക്കടത്തിനെതിരെ ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് യൂറി വിലയിരുത്തുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉചിതമായ തൊഴിലിടങ്ങള്‍ സൃഷ്​ടിക്കുന്നതിനും ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് അബ്സി വിശദീകരിച്ചു. അന്താരാഷ്​ട്ര രംഗത്ത് മനുഷ്യക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടി ക്രമങ്ങള്‍ തന്നെയാണ് ബഹ്റൈന്‍ പിന്തുടരുന്നതെന്ന് അബ്സി കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.