മനാമ: ബഹ്​റൈനിൽ മൂല്യവർധിത നികുതി(വാറ്റ്​)യുടെ രണ്ടാംഘട്ടം ജൂലൈ ഒന്ന്​ മുതൽ ആരംഭിക്കും. ഇതി​​െൻറ ഭാഗമായി വർഷം 500,000 ദിനാറിൽ കൂടുതൽ വിറ്റുവരവുള്ള ചെറുകിട വ്യാപാരി, ഇടത്തരം വ്യവസായികൾ വ്യാഴാഴ്​ചക്കുള്ളിൽ രജിസ്​റ്റർ ചെയ്യണ ം. ഇവരുടെ ഉത്​പന്നങ്ങൾക്കോ സേവനങ്ങൾക്കോ ഉള്ള നികുതി ജൂലൈ ഒന്നുമുതൽ നടപ്പാകുമെന്നും അധികൃതർ അറിയിച്ചിട്ടു ണ്ട്​. രണ്ടാംഘട്ടത്തിൽ ഇതിനകം നിരവധി സ്ഥാപനങ്ങൾ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. രജിസ്​ട്രേഷൻ ചെയ്യാനുള്ള തിരക് കിലാണ്​ മറ്റുള്ളവരും. എന്നാൽ പുതിയ നികുതി സംബന്ധിച്ച ബോധവത്​കരണം കൃത്യമായി ഉണ്ടാകു​ന്നുണ്ടെങ്കിലും വിപണിയിലും വ്യാപാരികൾക്കിടയിലും ആശങ്കകൾ നിലനിൽക്കുന്നുണ്ട്​.

മൂന്നാംഘട്ടം ജനുവരി ഒന്ന്​ മുതലായിരിക്കും ആരംഭിക്കുക. 37,500 ബഹ്​റൈൻ ദിനാർ മുതൽ അഞ്ച്​ ലക്ഷം വരെ വാർഷിക വിറ്റുവരവുള്ള വ്യാപാരി,വ്യവസായികളെയാണ്​ ഇൗ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. അവർ ഡിസംബർ 20നകം രജിസ്​ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. 37,500 ദിനാറിന്​ താഴെ വരുമാനമുള്ള സ്​ഥാപനങ്ങൾക്ക്​ രജിസ്​ട്രേഷന്​ അവസാന തിയതിയില്ല. ​രജിസ്​ട്രേഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ എൻ.ബി.ടി വെബ്​സൈറ്റിൽ (www.nbt.gov.bh)ലഭ്യമാണ്​. കഴിഞ്ഞ ജനുവരി ഒന്ന്​ മുതലാണ്​ രാജ്യത്ത്​ വാറ്റ്​ നടപ്പാക്കിയത്​.

അഞ്ച്​ ദശലക്ഷം ദിനാർ വിറ്റുവരവുള്ള സ്​ഥാപനങ്ങളായിരുന്നു ആദ്യഘട്ടത്തിൽ ഉൾപ്പെട്ടത്​. അതേസമയം അടിസ്​ഥാന ചരക്ക്​ സേവന മേഖലയെ വാറ്റ്​ ബാധിച്ചിട്ടില്ല. വാറ്റിൽ ആരോഗ്യ സേവന മേഖലയും പ്രധാന മരുന്നുകളും ഉൾപ്പെട്ടിട്ടില്ല. വാറ്റ്​ ബാധിക്കാ​ത്ത 94 ചരക്ക്​^സേവനങ്ങൾ ഏതെല്ലാമാണെന്ന്​ ഗവൺമ​െൻറ്​ വ്യക്തമാക്കിയിട്ടുണ്ട്​. വാറ്റ്​ നടപ്പായി ആറ്​ മാസം പിന്നിടു​േമ്പാൾ ബാങ്കിങ്​ ഇടപാടുകളെയും വാറ്റ്​ ബാധിച്ചിട്ടില്ല. വായ്​പ പലിശ, നിക്ഷേപം, പണം പിൻവലിക്കൽ തുടങ്ങിയവക്കോ എ.ടി.എം വഴിയുള്ള ഇടപാടുകൾക്കോ വാറ്റ്​ ഉണ്ടാകില്ലെന്ന്​ ഗവൺമ​െൻറ്​ ആദ്യമെ അറിയിച്ചിരുന്നു. വിദ്യാഭ്യാസ സേവനങ്ങൾ വാറ്റിതര മേഖലയിലാണ്​ വരുന്നത്​.

വാറ്റ്​ നടപ്പാക്കാനാകുന്ന രൂപത്തിൽ അധികൃതർ ഇ^കസ്​റ്റംസ്​ ക്ലിയറൻസ് സംവിധാനങ്ങൾ​ മാറ്റിയിരുന്നു. ടെലികമ്മ്യൂണിക്കേഷൻസ്​ സേവനങ്ങൾ, വസ്​ത്രം, തുണി, ഹോട്ടൽ, റെസ്​റ്റോറൻറ്​, വാഹനങ്ങൾ എന്നിവക്ക്​ അഞ്ചുശതമാനമാണ്​ വാറ്റ്​ ഏർപ്പെടുത്തിയിട്ടുള്ളത്​ . എന്നാൽ, ഭക്ഷണ വിഭവങ്ങൾ, പുതിയ കെട്ടിട​ നിർമാണം,ആരോഗ്യ സേവനം, പ്രാദേശിക ഗതാഗത സേവനം, എണ്ണ^വാതക മേഖല എന്നിവക്ക്​ ബഹ്​റൈനിൽ വാറ്റ്​ ബാധകമാകില്ല. സ്വന്തം ഉപയോഗത്തിനും സമ്മാനങ്ങൾ നൽകാനുമായി 300 ദിനാര്‍ വരെ വിലയുള്ള സാധനങ്ങൾ പുറംരാജ്യങ്ങളിൽ നിന്ന്​ വാറ്റില്ലാതെ കൊണ്ടുവരാമെന്ന്​ കസ്​റ്റംസ് വിഭാഗം മു​െമ്പ അറിയിച്ചിരുന്നു. ഗള്‍ഫ് വാറ്റ് അതോറിറ്റിയുമായി സഹകരിച്ചാണ്​ ഇതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.