ആരോഗ്യ രംഗത്ത് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സേവനങ്ങള്‍ മഹത്തരം

ജനീവയിലെ ലോകാരോഗ്യ സംഘടനാ ആസ്ഥനത്ത് നടന്ന 72 ാമത് സമ്മേളനത്തില്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രി പ്രധാനമന്ത്രിക് കുള്ള ഉപഹാരവും പ്രശംസാ പത്രവും ഏറ്റുവാങ്ങി. മനാമ: ആരോഗ്യ മേഖലയില്‍ ബഹ്റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന ്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ സംഭാവന മഹത്തരമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്റോസ് അഥാനോം ഗെബ്രിയേസസ് വ്യക ്തമാക്കി.

ആരോഗ്യ മേഖലയില്‍ അന്താരാഷ്​ട്ര വ്യക്തിത്വമായി പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം പ്രകടിപ്പിച്ച് അയച്ച സന്ദേശത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളില്‍ ആരോഗ്യ മേഖലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ജനീവയിലെ ലോകാരോഗ്യ സംഘടനാ ആസ്ഥനത്ത് നടന്ന 72 ാമത് സമ്മേളനത്തില്‍ ബഹ്റൈന്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് പ്രധാനമന്ത്രിക്കുള്ള ഉപഹാരവും പ്രശംസാ പത്രവും ഏറ്റുവാങ്ങി. ബഹ്റൈനിലെ ആരോഗ്യ മേഖലയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പ്രധാനമന്ത്രിയുടെ കാഴ്ച്ചപ്പാടുകള്‍ക്കും നയ നിലപാടുകള്‍ക്കും വലിയ പങ്കുണ്ടെന്ന് പ്രശംസാ പത്രത്തില്‍ വ്യക്തമാക്കി. സുസ്ഥിര വികസന മേഖലയില്‍ പൊതുവെയും ആരോഗ്യ രംഗത്ത് പ്രത്യേകമായും നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഗെബ്രിയേസസ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.