മനാമ: ഏപ്രിൽ 12ന് ബഹ്റൈനിൽ ഇന്ത്യൻ സ്കൂളിൽ നടക്കുന്ന ഗൾഫ് മാധ്യമം ‘ഹാർമോണിയസ് കേരള’യുടെ ഭാഗമായി ഒാൺലൈൻ പോസ്റ്റർ, ട്രോൾ മത്സരം എന്നിവ സംഘടിപ്പിക്കുന്നു. പോസ്റ്റർ തയ്യാറാക്കി ഫെയിസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ പോസ്റ്റ് ചെയ്യുകയും ഹാർമോണിയസ് കേരള ഫെയിസ്ബുക്ക് /ഇൻസ്റ്റഗ്രാം എന്നിവയിലേക്ക് ടാഗ് ചെയ്യുകയും വേണം. ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള ലോഗോയും പരിപാടിയിൽ പെങ്കടുക്കുന്ന പ്രമുഖ വിശിഷ്ടാതിഥികളുടെയും പേരുവിവരങ്ങളും പോസ്റ്ററിൽ ഉണ്ടാകണം. ‘ഹാർമോണിയസ് കേരള’യുടെ പ്രചാരണാർഥം പോസിറ്റീവ് കാഴ്ചപ്പാടോടെ തയ്യാറാക്കുന്ന ട്രോളുകളാണ് മത്സരത്തിന് പരിഗണിക്കുക.
ഏപ്രിൽ അഞ്ചുവരെ തയ്യാറാക്കി പോസ്റ്റ് ചെയ്യുന്ന പോസ്റ്ററുകളും ട്രോളുകളുമാണ് മത്സരത്തിന് പരിഗണിക്കുക. മമ്മൂട്ടി, പി.ജയചന്ദ്രൻ,മനോജ് കെ ജയൻ, ഗായകരായ വിധുപ്രതാപ്, മുഹമ്മദ് അഫ്സൽ, നിഷാദ്,ജോത്സ്യന, മീനാക്ഷി, രഹ്ന,ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുശാന്ത് തുടങ്ങിയവർ പെങ്കടുക്കുന്നുണ്ട്. ഗൾഫ് മാധ്യമം ബഹ്റൈനിൽ 20 വർഷം പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് ‘ഹാർമോണിയസ് കേരള’ മെഗാഷോ ഒരുക്കുന്നത്. അതിരുകളില്ലാത്ത ഒരുമയുടെ ആഘോഷം എന്ന പ്രമേയത്തിലാണ് പരിപാടിക്ക് രൂപം നൽകിയിരിക്കുന്നത്. വിശദവിവരങ്ങൾക്ക് ttps://web.facebook.com/harmoniouskerala/
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.