മനാമ: പ്രവാസി സാംസ്കാരിക ലോകം കാത്തിരുന്ന വായനയുടെ ആഘോഷത്തിന് കേരളീയ സമാജത്തിൽ തുടക്കമായി. പത്തുദിവസം ന ീളുന്ന പുസ്തകോത്സവത്തിെൻറ ഉദ്ഘാടനം നടൻ പ്രകാശ്രാജ് നിർവഹിച്ചു. സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എം.പി.രഘു തുടങ്ങിയവർ സന്നിഹിതരായിരുന്നു. എൻ.എസ്. മാധവൻ, കെ.ജി. ശങ്കരപിള്ള , കെ.വി. മോഹൻ കുമാർ, ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി, ഡോ.ബാല ശങ്കർ, നമ്പി നാരായണൻ തുടങ്ങിയവർ സാഹിത്യോത്സവത്തിൽ വിവിധ ദിവസങ്ങളിലായി പങ്കെടുക്കും. പുസ്തകോത്സവം പ്രവാസികളുടെ സാംസ്കാരികോത്സവമായി മാറുകയാണ്.
കൊച്ചിൻ ബിനാലെയുടെ മിനി പതിപ്പ്, കുട്ടികൾക്ക് പ്രത്യേക പ്ലേ കോർണർ, ചിത്ര പ്രദർശനങ്ങൾ, കാവ്യസന്ധ്യ, സംഗീത സദസ്, സാഹിത്യ ക്യാമ്പ് എന്നിങ്ങനെയുള്ള പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. വനിതാവേദി അംഗങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ചരടുപിന്നിക്കളിയുടെ അവതരണം ഡിസംബർ 14 ന് നടക്കും. പുസ്തകോത്സവത്തിൽ മലയാളികളുടെ പ്രിയ പത്രമായ ‘ഗൾഫ് മാധ്യമ’ത്തിെൻറ സ്റ്റാളുമുണ്ട്. കഴിഞ്ഞ ദിവസംസമാജം സാഹിത്യ വിഭാഗം മോഡേൺ എക്സ്ചേഞ്ചുമായി സഹകരിച്ച് സംഘടിപ്പിച്ച പ്രശ്നോത്തരിയിൽ മിനേഷ് രാമനുണ്ണി, നജ്മുദ്ദീൻ , അഞ്ജു മിനേഷ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. വിജു കൃഷ്ണൻ, ഗിരീഷ് ശർമ്മ, എൻ.പി.ബഷീർ എന്നിവർ രണ്ടാം സ്ഥാനവും ശ്രീജ ബോബി, ജോസി തോമസ് , സുബിത അഭിലാഷ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അനിൽ വേങ്കോട് ക്വിസ് മാസ്റ്റർ ആയിരുന്നു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.