ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറും
മനാമ: ബഹ്‌റൈനും ബ്രിട്ടനും തമ്മിലുള്ള ദീർഘകാല സൗഹൃദവും തന്ത്രപരമായ പങ്കാളിത്തവും കൂടുതൽ ശക്തമാക്കുന്നതിനായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പറും ചർച്ച നടത്തി. ഇറാനുമായി ബന്ധപ്പെട്ട നിലവിലെ സംഘർഷങ്ങളും, ബഹ്‌റൈനും മറ്റ് ജി.സി.സി രാജ്യങ്ങൾക്കും നേരെയുണ്ടായ പ്രകോപനപരമായ നടപടികളും ചർച്ചയിൽ ഉയർന്നു വന്നു. ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങൾ അന്താരാഷ്ട്ര വ്യാപാരത്തെയും ഊർജ്ജ വിതരണത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് മന്ത്രിമാർ വിലയിരുത്തി. സമുദ്രയാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണെന്നും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
മേഖലയിലെ അസ്ഥിരത ഒഴിവാക്കാൻ അടിയന്തരമായി സംഘർഷങ്ങൾ ലഘൂകരിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുമായി പ്രധാനപ്പെട്ട ഒരു സഹകരണം ഉറപ്പാക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.