മനാമ: ഹൃദയാഘാതത്തെ തുടർന്നു അന്തരിച്ച ഭാവഗായിക ആശാഭോസ് ലെക്ക് ബഹ്റൈൻ എ.കെ.സി.സി ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്ത്യയിലെ മുഴുവൻ ആളുകളുടെയും, വിവിധ രാജ്യങ്ങളിലെ ജനങ്ങളുടെയും ആരാധനാപാത്രമായിരുന്നു പ്രിയ ഗായികയെന്ന് എ.കെ.സി.സി അനുശോചന സന്ദേശത്തിൽ അറിയിച്ചു. തലമുറകളുടെ പ്രിയ ഗായികയ്ക്ക് പ്രണാമം അർപ്പിച്ച് ജീവൻ ചാക്കോ, പോളി വിതയത്തിൽ, ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മാതൃവേദി ഭാരവാഹികളായ ലിവിൻ ജിബി, ജെസ്സി ജെൻസൺ, മെയ്മോള്‍ ചാൾസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.