മനാമ കെ.എം.സി.സി ഓഫിസിൽ നടന്ന യു.ഡി.എഫ് ബഹ്റൈൻ നേതൃയോഗത്തിൽനിന്ന്
മനാമ: നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ യു.ഡി.എഫിനു അനുകൂലമായ തരംഗം ആണെന്നും നൂറിൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും യു.ഡി.എഫ് ബഹ്‌റൈൻ. മനാമ കെ.എം.സി.സി ഓഫീസിൽ നടന്ന നേതൃയോഗത്തിലാണ് തിരഞ്ഞെടുപ്പ് അവലോകനം നടത്തി പ്രവചിച്ചത്.
ബഹ്‌റൈൻ യു.ഡി.എഫിന്‍റെ നേതൃത്വത്തിൽ നിയമ സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടത്തിയ പ്രവർത്തനങ്ങളും കൂടാതെ കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും സാധ്യതകളും ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു. യു.ഡി.എഫിന് വിജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും കേരളത്തിൽ ഉണ്ടായി എന്നും ജനങ്ങൾ ഒരു ഭരണമാറ്റം ആഗ്രഹിച്ചിരുന്നുവെന്നും, അതിൽ പ്രവാസികളുടെ പിന്തുണ നിർണ്ണായകമായെന്നും യോഗം അഭിപ്രായപ്പെട്ടു. ബഹ്‌റൈനിൽ ടീം യു.ഡി.എഫിന്‍റെ കെട്ടുറപ്പ് നിലനിർത്തി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും ജില്ലാ നിയോജക മണ്ഡലം തല അവലോകന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും തിരഞ്ഞെടുപ്പിന്റെ ഫലം വരുന്ന ദിവസം ബഹ്‌റൈനിൽ വിജയഘോഷം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
യു.ഡി.എഫ് ബഹ്റൈൻ ആവശ്യപ്പെട്ട പ്രവാസികളുമായി ബന്ധപ്പെട്ട പല വിഷയങ്ങളും പ്രകടപത്രികയിൽ ഉിൾപ്പെടുത്തിയതിനും യോഗം നന്ദി അറിയിച്ചു.
യു.ഡി.എഫ് ബഹ്‌റൈൻ കൺവീനർ ഗഫൂർ ഉണ്ണിക്കുളം സ്വാഗതം ആശംസിച്ച യോഗത്തിൽ ചെയർമാൻ ഇൻചാർജ് എ.പി ഫൈസൽ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക യോഗം ഉദ്ഘാടനം ചെയ്തു. നിസാർ കുന്നംകുളത്തിങ്ങൽ, ഷാഫി പാറക്കട്ട, ഫൈസൽ കണ്ടിത്താഴ, റഫീഖ് തോട്ടക്കര, ഷെമീം കെ.സി, രജിത് മൊട്ടപ്പാറ എന്നിവർ സംസാരിച്ചു. റംഷാദ് അയിലക്കാട് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.