മനാമ: നന്മയും സമാധാനവും സാധ്യമാക്കുന്നതിന് എപ്പോഴും ബഹ്റൈന്‍ പ്രതഞ്ജാബദ്ധമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൗര പ്രമുഖരെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാന്തിയും സമാധാനവും ഭീഷണി നേരിടുന്ന ഇക്കാലത്ത് അത് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. യുദ്ധങ്ങളും സംഘട്ടനങ്ങളുമില്ലാത്ത ലോകമാണ് ബഹ്റൈന്‍ സ്വപ്നം കാണുന്നത്. യുദ്ധങ്ങളും സംഘട്ടനങ്ങളും ലോകത്ത് കുഴപ്പങ്ങളും നാശവുമാണ് ഉണ്ടാക്കിയിട്ടുള്ളത്.
സമാധാനം ലക്ഷ്യമിട്ടിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമാണ് കിങ് ഹമദ് സെൻറര്‍ ഫോര്‍ പീസ്ഫുള്‍ കോ എക്സിസ്റ്റന്സെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാനവ ലോകം അംഗീകരിച്ചിട്ടുള്ള ചിന്താ ധാരകളും മതദര്‍ശനങ്ങളും തമ്മില്‍ സമാധാനപരമായ സംവാദത്തിലൂടെ തെറ്റിദ്ധാരണ നീക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാധാനവും സഹവര്‍ത്തിത്വവും സ്ഥാപിക്കുന്നതിെൻറ ഭാഗമായി സൗഹാര്‍ദ സംവാദ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളും കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നു. പരസ്പരമുള്ള ചര്‍ച്ചകളും കൂടിക്കാഴ്ച്ചകളും ആശയങ്ങളുടെ ആദാനപ്രദാനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.