പുതിയ പൈപ്പ് ലൈന്‍ രാജ്യത്തിന്​ സമർപ്പിച്ചു

മനാമ: ഊര്‍ജ രംഗത്ത് രാജ്യത്തി​​​െൻറ മുന്നേറ്റത്തിന് കരുത്ത്​ പകരുന്നതാണ്​ എബി-നാല്​ പൈപ്പ് ലൈന്‍ എന്ന്​ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ഏഴ്​ പതിറ്റാണ്ടായി സൗദിയും ബഹ്‌റൈനും തമ്മിലുള്ള സഹകരണത്തി​​​െൻറ അടയാളമാണിതെന്നും അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്റെ സാന്നിധ്യത്തിലാണ് പൈപ്പ് ലൈന്‍ രാജാവ് ഉദ്​ഘാടനം നിർവഹിച്ചത്​.
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫ, കിരിടാവകാശിയും ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫ, ബഹ്‌റൈന്റെയും സൗദിയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്​ധിച്ച​ു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.