മനാമ: പ്രവാസ ലോകത്ത് മലയാളികളായ വട്ടിപ്പലിശക്കാരുടെ അഴിഞ്ഞാട്ടവും കഴിഞ്ഞ ദിവസം ഇരക്ക് നേരെ നടന്ന പീഡനവും ഇന്ത്യൻ ഗവൺമെൻറിെൻറ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പി.കെ.ബിജു എം.പി പറഞ്ഞു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ നൽകിയ നിവേദനത്തെ തുടർന്നാണ് ബഹ്റൈനിലെ മലയാളി പലിശലോബിയുടെ പ്രവർത്തനങ്ങൾക്കെതിരെ എം.പി. ശബ്ദസന്ദേശത്തിലൂടെ പ്രതികരിച്ചത്. പ്രവാസികളുടെ ഇടയിൽ വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ് വട്ടിപ്പലിശക്കാരായ മലയാളികളുടെ പ്രവർത്തനം. സാധാരണക്കാരായ പ്രവാസികളുടെ തൊഴിലും നാട്ടിലേക്കുള്ള വരവും ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ പാസ്പോർട്ട് വാങ്ങിവെച്ചുകൊണ്ടാണ് ഇൗ പണമിടപാട് നിർബാധം നടക്കുന്നത്.
പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ ഇത്തരത്തിലുള്ള നിരവധി വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ബഹ്റൈനിലെ ചില മലയാളികളാണ് മലയാളികളായ ആളുകളെ പലിശയുടെ പേരിൽ പീഡിപ്പിക്കുന്നത്. ഇൗ കേസിൽ പ്രതികളായവർക്കെതിരെ നടപടി വേണമെന്ന് ബഹ്റൈനിലെ സംഘടനകൾ ആവശ്യപ്പെട്ടിരിക്കുന്നു. ഇൗ വിഷയത്തിൽ ഇരകൾക്ക് നീതി ലഭിക്കാനായി അടിയന്തിരമായി കേന്ദ്രസർക്കാരുമായി ബന്ധപ്പെടുകയും ബഹ്റൈനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയും ചെയ്യും. പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യക്തികൾക്ക് എതിരെ നടപടി വേണം. ഇൗ വിഷയത്തിൽ കേരള പ്രവാസി കമ്മീഷൻ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും പാർലെമൻറ് അംഗങ്ങളായ തങ്ങളുടെ പിന്തുണ ഉണ്ടാകുമെന്നും പി.കെ.ബിജു എം.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.