പ്രതിഭ ഗുദൈബിയ യൂണിറ്റ് പഠനയാത്ര നടത്തി

മനാമ: പ്രതിഭ ഗുദൈബിയ യുണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹ്റിനിലെ ചരിത്ര പ്രധാന സ്ഥലങ്ങളിലേക് നടത്തിയ പഠനയാത്ര നവ്യ അനുഭവമായി. രാവിലെ ഒന്പതു മണിക് ഗുദൈബിയ അൻഡൂലസ്‌ ഗാർഡനിൽനിന്ന് ആരംഭിച്ച പoന യാത്ര യിൽ ധാരാളം അംഗങ്ങൾ കുടുംബ സമേതം പങ്കെടുത്തു. നാലായിരത്തോളം വർഷങ്ങളുടെ പഴക്കമുള്ള ബാർബാർ ആരാധന കേന്ദ്രമാണ് ആദ്യം സന്ദർശിച്ചത്. പുതു തലമുറയ്ക്ക് പ്രാചീന ഡെൽമൻ സംസ്കാരത്തെക്കുറിച്ച്‌ കൂടുതൽ മനസ്സിലാക്കാൻ ഈ യാത്രക്ക്‌ കഴിഞ്ഞു എന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

തുടർന്ന് ബഹ്‌റിൻ ഫോർട്ട് (പോർച്ചുഗീസ് ഫോർട്ട് ) സന്ദർശിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം ആലിയിലെ കളിമൺപാത്ര നിർമ്മാണശാലയും , ബറിയൽ മൗണ്ട് എന്നിവ സന്ദർശിച്ച് ബഹ്‌റിന്റെ ചരിത്രതെ കുറിച്ചും പഴയകാല ജീവിത രീതിയെ കുറിച്ചും മനസിലാക്കി. 2005 ൽ യുനസ്കോ ലോക പൈതൃകപ്പട്ടി യിൽ ഉൾപ്പെടുത്തിയ ഈ സ്ഥലങ്ങളുടെ സന്ദർശനത്തിനു ശേഷം ജസ്റയിലുള്ള ആരോൺ സൂ സന്ദർശിച്ച് പoന യാത്ര 5 മണിയോടു കൂടി പര്യവസാനിപ്പിച്ചു. യൂണിറ്റ് പ്രിസിണ്ട് റാം, സെക്രട്ടറി ജോയ് വെട്ടിയാടൻ, കോഡിനേറ്റർ റീദേഷ്‌ എന്നിവർ പഠനയാത്രക്ക് നേതൃത്വം നൽകി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.