മനാമ: ബഹ്റൈനിൽ എങ്ങും ആവേശം പ്രകടമായ പാർലമെൻറ്, മുൻസിപ്പൽ തെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെയാണ് വോട്ടെടുപ്പ്. രാജ്യത്തെ നാല് ഗവര്‍ണറേറ്റുകളിലാണ് പോളിങ് കേന്ദ്രങ്ങൾ. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതേ സമയം ഇനി നിശബ്ദ പ്രചരണത്തിന് മണിക്കൂറുകൾ മാത്രമാണുള്ളതിനാൽ, സ്ഥാനാർഥികളും അവരുടെ പ്രവർത്തകരും വോട്ട് ഉറപ്പിക്കാനുള്ള അന്തിമഘട്ട പ്രചാരണത്തിലാണ്.
ഇൗ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വനിത സ്ഥാനാർഥികൾ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അതേസമയം ശക്തമായ സുരക്ഷ സന്നാഹങ്ങളാണ് തെരഞ്ഞെടുപ്പിനായി അധികൃതർ ഒരുക്കിയിരിക്കുന്നത്. രാജ്യത്ത് പൗരൻമാരും തെരഞ്ഞെടുപ്പിനെ ആവേശകരമായാണ് കാണുന്നതെന്നാണ് വിലയിരുത്തൽ. സ്ഥാനാർഥികൾ എങ്ങും ബോർഡുകൾ സ്ഥാപിച്ചും പ്രചാരണ കമ്മിറ്റി ആഫീസുകൾ നിർമ്മിച്ചും വോട്ടർമാരെ നേരിട്ടു കണ്ടുമാണ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തിവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.