മനാമ: ഖത്തറുമായി ചേർന്ന്​ ഗൂഡാലോചന നടത്തിയെന്ന കേസിൽ മുൻ പ്രതിപക്ഷ പാർട്ടിയിൽ​െപ്പട്ട അലി സൽമാനെ സുപ്രീം കൗൺസിൽ കോടതി 25 വർഷം തടവിന്​ വിധിച്ചു. ഹൈ​ ക്രിമിനൽ കോടതി വിധിക്കെതിരായ അപ്പീലിലാണ്​ കോടതി വിധി. അൽ വിഖാഫ്​ നാഷണൽ ഇസ്​ലാമിക്​ സൊസൈറ്റി മുൻ സെക്രട്ടറി ജനറലായ അലി സൽമാനും അൽ വിഖാഫ്​ നാഷണൽ ഇസ്​ലാമിക്​ സൊസൈറ്റി മുൻ എം.പിമാരായ ഹസൻ അലി സുൽത്താൻ, അലി അൽ അസ്​വാദ്​ എന്നിവർക്കും ചാരപ്രവർത്തനത്തി​​​െൻറപേരിൽ 25 വർഷം ശിക്ഷ വിധിച്ചിട്ടുണ്ട്​.

ഖത്തർ ഭരണകൂടവുമായി ചേർന്ന്​ ബഹ്​റൈന്​ എതിരായി പ്രതികൾ ഗൂഡാലോചന നടത്തിയെന്ന കേസിൽ ഹൈ​ ക്രിമിനൽ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. ഇതിനെ തുടർന്നാണ്​ ​പ്രതികൾക്കെതിരെ സുപ്രീം കൗൺസിൽ കോടതിയിൽ അപ്പീൽ സമർപ്പിക്കപ്പെട്ടത്​. ഹൈക്കോടതി വിധിയിൽ നിരവധി പിഴവുകൾ കടന്നുകൂടിയതായി സുപ്രീം കൗൺസിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.