?????? ?????? ????????? ???? ?????????? ???????

പി.എസ്​.സി പരീക്ഷയെഴുതി മടു​ത്തപ്പോൾ പാചക രംഗത്തേക്ക്​ ഇറങ്ങി

മനാമ: 1990 കളിൽ എം.എസ്​.സി ഫിസിക്​സ്​ പാസായശേഷം തുടർച്ചയായി പി.എസ്​.സി പരീക്ഷകൾ എഴുതി പരാജയപ്പെട്ടപ്പോഴാണ്​ പാചകരംഗത്തേക്ക്​ ഇറങ്ങാൻ തിരുമാനിച്ചതെന്ന്​ പ്രമുഖ പാചക വിദഗ്​ധൻ പഴയിടം മോഹനൻ നമ്പൂതിരി. ബഹ്​റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്തോട്​ സംസാരിക്കുകയായിരുന്നു. തൊണ്ണൂറുകളിൽ ഗവൺമ​െൻറ്​ ജോലി കിട്ടാത്ത നമ്പൂതിരി സമൂദായത്തിലെ വിദ്യാസമ്പന്നരായ യുവാക്കൾ ഒന്നുകിൽ ശാന്തിപ്പണിക്കോ പാചകരംഗത്തേക്കോ ഇറങ്ങാറാണ്​ പതിവ്​. അങ്ങനെ താൻ പാചക രംഗത്തേക്ക്​ ഇറങ്ങുകയായിരുന്നു. ആദ്യമെല്ലാം ബുദ്ധിമുട്ടുകൾ ഉണ്ടായി. എന്നാൽ ഇൗശ്വരകൃപയാൽ പാചകജോലി നന്നായി ചെയ്യാൻ സാധിച്ചു.

സ്​കൂൾ കലോത്​സവങ്ങൾ ലഭിച്ചപ്പോൾ അത്​ ഭംഗിയായി ചെയ്യാൻ ശ്രമിച്ചു. അവസരങ്ങൾ ലഭിച്ചപ്പോൾ അത്​ നന്നായി ചെയ്യാൻ സാധിച്ചതാണ്​ ജീവിതത്തിൽ വഴിത്തിരിവായത്​. ഇപ്പോൾ തനിക്ക്​ കഴിഞ്ഞ 15 വർഷമായി സംസ്ഥാന സ്​കൂൾ കലോത്​സവം ​െചയ്യാൻ സാധിക്കുന്നു. ദൈവത്തി​​െൻറ അനുഗ്രഹത്താൽ വലിയ പരാതികളൊന്നും ഉണ്ടായിട്ടില്ല. അടുത്തിടെ സംസ്ഥാന സർക്കാർ പാചകശ്രേഷ്​ഠ പുരസ്​ക്കാരം നൽകി. എല്ലാവരോടും നന്ദിയും സ്​നേഹവുമുണ്ടെന്നും പഴയിടം പറഞ്ഞു. എന്നാൽ ഇപ്പോഴും താൻ വലിയൊരു പാചകക്കാരനാണന്ന തോന്നൽ ഇല്ല. കാരണം എല്ലാ പാചകക്കാരും ​െചയ്യുന്നത്​ തന്നെയാണ്​ താനും ചെയ്യുന്നത്​. പക്ഷെ തനിക്ക്​ അവസരങ്ങൾ കിട്ടുകയും അറിയപ്പെടാനുള്ള വേദി ലഭിക്കുകയും ചെയ്​തു. എന്നാൽ അവസരങ്ങൾ ലഭിക്കാതെ, തങ്ങളുടെ കഴിവുകൾ പുറംലോകത്ത്​ എത്തിക്കാൻ കഴിയാത്ത നിരവധി പാചകക്കാരുള്ളതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

മണ്ണാർശാല ആയില്ല്യം പ്രമാണിച്ചുള്ള പാചകം കഴിഞ്ഞാണ്​ ബഹ്​റൈനിലേക്ക്​ എത്തിയത്​. ഇന്നുതന്നെ മടങ്ങും. നാട്ടിൽ നവംബർ നാലിന്​ നിരവധി കല്ല്യാണങ്ങൾ ഏറ്റിട്ടുണ്ട്​. പ്രളയമുണ്ടായതി​​െൻറ പേരിലുള്ള പ്രതിസന്​ധി പാചകരംഗത്തുള്ളവരെയും ബാധിച്ചതായും അദ്ദേഹം പറഞ്ഞു. ബഹ്​റൈനിൽ ഏഴാം പ്രാവശ്യമാണ്​ താൻ വരുന്നത്​. ഒാരോ വരവിലും മലയാളികളുടെ നിറഞ്ഞ സ്​നേഹം അനുഭവിക്കാൻ കഴിഞ്ഞു. രുചി ആസ്വാദിക്കുകയും അതി​​െൻറ സംതൃപ്​തി മനസിൽ കൊണ്ടുനടക്കുകയും ചെയ്യുന്നവരാണ്​ മലയാളികൾ. അതിനാൽ ഒാരോ തവണ ഭക്ഷണം വക്കു​േമ്പാഴും വിളമ്പു​േമ്പാഴും ആ സംതൃപ്​തി നൽകാനാണ്​ എളിയ രീതിയിൽ ശ്രമിക്കുന്നതെന്നും പഴയിടം മോഹനൻ നമ്പൂതിരി വെളിപ്പെടുത്തുന്നു. മകൻ യദു എം.ബി.എ. കഴിഞ്ഞു തന്നെ ബിസിനസിൽ സഹായിക്കുന്നു. മകൾ മാളവിക എം.എസ്​.സി. ഫുഡ്​സയൻസ്​ കഴിഞ്ഞു ജോലിയിൽ പ്രവേശിച്ച​ു. ഭാര്യ ശാലിനി. കോട്ടയം ഉഴവൂർ കുറുച്ചിത്താനം സ്വദേശിയാണിദ്ദേഹം.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.