മനാമ: കേരളത്തിൽ അടുത്തിടെ ബിഷപ്പ് ഫ്രാേങ്കാമുളക്കലിന് എതിരെ സമരം നടത്തിയ വാദിഭാഗം ബിഷപ്പിനെക്കാൾ വലിയ തെറ്റ് ചെയ്തവരാണെന്നാണ് തങ്ങൾ മനസിലാക്കിയതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ചെന്നൈ ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാത്യ ദേവാലയമായ ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിെൻറ വജ്ര ജൂബിലി ആഘോഷത്തിൽ പെങ്കടുക്കാൻ ബഹ്റൈനിൽ എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ഉത്തരവാദിത്തപ്പെട്ട ആളിൽ നിന്ന്ദുരനുഭവം ഉണ്ടായാൽ അത് സഭയുടെ ബന്ധപ്പെട്ട വേദികളിൽ പരാതി പറയാനും നടപടി എടുക്കാനുമുള്ള സൗകര്യമുണ്ട്. എന്നിരിക്കെ അവിടെ ഉന്നയിക്കാതെ കോടതിയിലേക്കും തെരുവിലേക്കും എത്തിച്ചതിന് പിന്നിൽ ഗൂഡാലോചനയുണ്ട്.
ഞങ്ങളുടെ സഭയിൽ നടന്ന സംഭവം അല്ലെങ്കിലും ഇതാണ് സത്യമെന്ന് മനസിലാക്കിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ തങ്ങൾക്ക് തുറന്ന അഭിപ്രായങ്ങൾ പറയുന്നതിൽ പരിമിതികളുണ്ട്. രണ്ടായിരം വർഷത്തോളം പഴക്കമുള്ളതാണ് ക്രൈസ്തവ സഭ. സഭ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും നൻമകളും കാണാതെ ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിക്കാനാണ് പലർക്കും താല്‍പ്പര്യമെന്നും തിരുമേനി പറഞ്ഞു. ഒരുപക്ഷെ ഇൗ വിഷയത്തിൽ ആരോപണ വിധേയനായ ബിഷപ്പ് തെറ്റ് ചെയ്തിരിക്കാം. എന്നാൽ അത് രണ്ടാമത്തെ വിഷയമാണ്. ഇൗ വിഷയം തെരുവിലേക്ക് വലിച്ചിഴച്ച് ഇത്രയും വഷളാക്കിയതാണ് ഒന്നാമത്തെ തെറ്റ്. പരാതിക്കാരിയായ കന്യാസ്ത്രീ സഭക്കുള്ളിൽ സത്യാഗ്രഹസമരം നടത്തിയിരുന്നെങ്കിൽ അത് അംഗീകരിക്കാമായിരുന്നു. അല്ലാതെ കോടതിയുടെ അടുത്തേക്ക് പോയത് ശരിയായ രീതിയല്ലെന്നും ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് തിരുമേനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.