മനാമ: വാല്യൂ ആഡഡ് ടാക്സ് (വാറ്റ്) അടക്കം സാമ്പത്തിക മേഖലയില്‍ അടിയന്തിര തീരുമാനം കൈക്കൊള്ളാന്‍ ബഹ്​റൈൻ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ നിര്‍ദേശ പ്രകാരം പാര്‍ലമ​​െൻറി​​​​െൻറയും ശൂറാ കൗണ്‍സിലി​​​െൻറയും അസാധാരണ യോഗം ചേര്‍ന്നു. ഒക്ടോബര്‍ ഏഴ് മുതല്‍ യോഗം ചേരാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമ​​െൻറ്​ യോഗം അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ലയുടെ അധ്യക്ഷതയില്‍ ചേരുകയും ബഹ്റൈ​​​െൻറ ഭരണ ഘടനയിലെ 91 ാം വകുപ്പ് ഭേദഗതി ചെയ്യാന്‍ അംഗീകാരം നല്‍കുകയും ചെയ്തു.

പാര്‍ലമ​​െൻറ്​ സാമ്പത്തിക കാര്യ സമിതിയുടെ നിര്‍ദേശത്തി​​​െൻറ വെളിച്ചത്തില്‍ ജി.സി.സി രാഷ്ട്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന വാറ്റ് സമ്പ്രദായം അംഗീകരിക്കാന്‍ പാര്‍ലമ​​െൻറ്​ തീരുമാനിക്കുകയും ശൂറ കൗണ്‍സിലിന് കൈമാറുകയും ചെയ്തു. മന്ത്രിമാര്‍, പാര്‍ലമ​​െൻറ്​ അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങളെ സംബന്ധിച്ച നിയമത്തിലും മാറ്റം വരുത്താന്‍ നിര്‍ദേശമുണ്ട്. രാജ്യത്തെ സാമ്പത്തികാവസ്ഥ സന്തുലിതമാക്കുന്നതിന് അനുഗുണമായ രൂപത്തിലുള്ള തീരുമാനമാണ് പാര്‍ലമ​​െൻറ്​ എടുത്തിട്ടുള്ളത്.

2018--2022 കാലഘട്ടത്തില്‍ സാമ്പത്തിക മേഖലയില്‍ സൗദി, കുവൈത്ത്, യു.എ.ഇ, ബഹ്റൈന്‍ എന്നീ രാഷ്​ട്രങ്ങളും അറബ് നാണയ നിധിയും പരസ്പരം സഹകരിക്കുന്നതിനും പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. തെരഞ്ഞെടുപ്പ് പ്രക്രിയക്ക് ശേഷം പുതിയ പാര്‍ലമെന്‍റ് നിലവില്‍ വരുന്നതിന് കാലതാമസം എടുക്കുന്നതിനാലും എത്രയും പെട്ടെന്ന് വാറ്റ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതിനാലുമാണ് അടിയന്തിര സ്വഭാവത്തില്‍ അസാധാരണ പാര്‍ലമ​​െൻറ്​, ശൂറാ കൗണ്‍സില്‍ ചേരാന്‍ ഹമദ് രാജാവ് അംഗീകാരം നല്‍കിയതെന്നാണ് കരുതുന്നത്. ഒക്ടോബര്‍ മുതല്‍ വാറ്റ് ഏര്‍പ്പെടുത്തിത്തുടങ്ങുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.