മനാമ: സിംസ് ബഹ്‌റൈൻ ശനിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന ‘കേരള സോളിഡാരിറ്റി’ ഡിന്നറിലും പൊതുസമ്മേളനത്തിലും കേരളത്തിലെ പ്രളയത്തിൽ സ്വന്തം ചുമൽ ചവിട്ടുപടിയാക്കി താങ്ങായി നിന്ന ജൈസൽ സംബന്ധിക്കും. ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു. പരിപാടിയിൽ ബഹ്‌റൈനിലുള്ള പ്രമുഖ സാമൂഹ്യ പ്രവർത്തകർ പങ്കെടുക്കും. ജൈസന് പാസ്പോർട് ലഭിച്ചുകഴിഞ്ഞുള്ള ആദ്യ സന്ദർശനമാണ് ബഹ്റൈനിലേത്. നിരവധിരാജ്യങ്ങളിൽ നിന്നുള്ള ക്ഷണം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . ഇന്ത്യക്ക് വെളിയിൽ ആദ്യമായി അദ്ദേഹത്തെ കൊണ്ടുവരാൻ കഴിഞ്ഞതിൽ വളരെ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നു സിംസ് പ്രസിഡൻറ് വാർത്താകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.