ബി.ഡി.കെ നൂറാമത്‌ രക്തദാന ക്യാമ്പ് നാളെ ഇന്ത്യൻ ക്ലബിൽ

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ നൂറാമത്‌ രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബിൽ നാളെ രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ക്ലബും പ്രവാസി ഗൈഡൻസ് ഫോറവും പ്രസ്തുത ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ബി.ഡി.കെയോടൊപ്പം ചേരുന്നുണ്ട്. ബി.ഡി.കെയുമായി സഹകരിച്ചു രക്തദാന ക്യാമ്പുകളിൽ പങ്കെടുത്ത ബഹ്‌റൈനിലെ സംഘടനകൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവരും രക്തദാനത്തിന്റെ സന്ദേശം നൽകാനായി രക്തദാന ക്യാമ്പിൽ വെള്ളിയാഴ്ച ഇന്ത്യൻ ക്ലബിൽ ഒത്തുചേരുന്നുണ്ട്. ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കും 39125828, 38978535, 39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - BDK 100th blood donation camp tomorrow at Indian Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.