മനാമ: ജി.സി.സി തല പ്രഥമ ചെവി രോഗ-സര്‍ജറി സമ്മേളനത്തിന് ബഹ്റൈനില്‍ തുടക്കമായി. റോയല്‍ മെഡിക്കല്‍ സര്‍വീസസ് കമാണ്ടര്‍ ലഫ്. ജനറല്‍ പ്രൊഫ. ഖാലിദ് ബിന്‍ അലി ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ റിട്സ്കാള്ട്ടണ് ഹോട്ടലില്‍ ആരംഭിച്ച സമ്മേളനം നാളെ അവസാനിക്കും. ബി.ഡി.എഫ് ഹോസ്പിറ്റല്‍ പരിശീലന വിഭാഗം സൗദി മെഡിക്കല്‍ സ്പെഷ്യാലിറ്റീസ് കമ്മീഷന്‍, സൗദി ഒട്ടോലാറിങോളജി സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു സമ്മേളനം. ജി.സി.സി രാഷ്ട്രങ്ങളിലെ ഇലക്ട്രോണിക് കോക്ലിയര്‍ ഇംപ്ലാേൻറഷന്‍ മേഖലയിലെ ശസ്ത്രക്രിയ കണക്കുകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഈ മേഖലയിലെ പ്രമുഖരും ഗവേഷകരും പങ്കെടുക്കുന്ന സമ്മേളനം അടുത്ത വര്‍ഷം മുതല്‍ ജി.സി.സി തലത്തില്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ സാധിക്കുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.